തിരുവനന്തപുരം: കേരള സർവ കലാശാല എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 17 വരെ അപേക്ഷിക്കാം.
കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്തശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുള്ള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിനുശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളജിലോ സർവകലാശാലയിലോ അയയ്ക്കരുത്. അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം.