തിരുവനന്തപുരം: ഓണ്‍ലൈൻ മന്ത്രിസഭാ യോഗത്തിൽ മറ്റുള്ളവരുടെ സഹായം ഒഴിവാക്കി മന്ത്രിമാർ സ്വന്തമായി പങ്കെടുക്കുന്നതിനായി ഹൈ എൻഡ് ലാപ്ടോപ് ഐടി വകുപ്പ് വാങ്ങി നൽകുമെന്ന് ഉത്തരവ്. 20 മന്ത്രിസഭാംഗങ്ങൾക്കും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിക്കുമായാണ് 21 ലാപ്ടോപ് വാങ്ങുന്നത്.