കൊച്ചി: സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്കു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തു ശതമാനം സംവരണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്കു നിവേദനം നല്കി.
സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്. ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോമുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം ഉള്‍പ്പെടുത്താതെയാണ്.
ഓരോ ഭരണവകുപ്പും അതിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഈ സംവരണം ഉറപ്പാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവാണു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അവഗണിച്ചിരിക്കുന്നത്. ഇതു നീതിനിഷേധമാണ്. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം.
പ്ലസ് വണ്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച സ്ഥിതിക്കു മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെയും സത്വരശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്.
സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.