+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് : സേവന സജ്ജരായി കെ​സി​വൈ​എം വോ​ള​ണ്ടി​യ​ർ​മാർ

കോ​​ട്ട​​യം: കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കെ​​സി​​വൈ​​എം സം​​സ്ഥാ​​ന​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച ടാ​​സ്ക് ഫോ​​ഴ്സ് ടീ​​
കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് : സേവന സജ്ജരായി കെ​സി​വൈ​എം വോ​ള​ണ്ടി​യ​ർ​മാർ
കോ​​ട്ട​​യം: കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കെ​​സി​​വൈ​​എം സം​​സ്ഥാ​​ന​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച ടാ​​സ്ക് ഫോ​​ഴ്സ് ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ര​​ണാ​​ന​​ന്ത​​ര ശു​​ശ്രൂ​​ഷ​​യ്ക്കു​​വേ​​ണ്ടി എ​​ല്ലാ രൂ​​പ​​ത​​ക​​ളി​​ലും വോ​​ള​​ണ്ടി​​യ​​ർ​​മാ​​രെ സ​​ജ്ജ​​മാ​​ക്കി.

വോ​​ള​​ണ്ടി​​യ​​ർ​മാ​​ർ​​ക്കു​​ള്ള പി​​പി​​ഇ കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കെ​​സി​​ബി​​സി യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യോ​​ഡോ​​ഷ്യ​​സ് നി​​ർ​​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ബി​​ജോ പി. ​​ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കാ​രി​​ത്താ​​സ് ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് സം​​സ്ഥാ​​ന വ്യ​​ാപ​​ക​​മാ​​യി പി​​പി​​ഇ കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക്രി​​സ്റ്റി ച​​ക്കാ​​ല​​യ്ക്ക​​ൽ, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്സ​​ണ്‍ ച​​ക്കേ​​ട​​ത്ത്, സെ​​ക്ര​​ട്ട​​റി അ​​നൂ​​പ് പു​​ന്ന​​പ്പു​​ഴ, ഫാ. ​​കു​​ര്യാ​​ക്കോ​​സ് ക​​റു​​ത്തേ​​ട​​ത്ത്, ഫാ. ​​ജോ​​ർ​​ജ് കോ​​ച്ചേ​​രി, ആ​​ൽ​​ബി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.