കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിന്റെ നടപടികള്‍ ദുരൂഹമാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.യുഎഇ കോണ്‍സലേറ്റില്‍നിന്നു വന്ന 28 ബാഗേജുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാറ്റില്നിന്ന് മലപ്പുറം ജില്ലയിലേക്കു പോയി എന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത് എന്തിനാണ്? സിയാറ്റില്‍ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്.28 പായ്ക്കറ്റുകളില്‍ ചിലത് പൊട്ടിക്കാന്‍ പാടില്ലെന്ന നിര്‍ദേശം സിയാറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജലീല്‍ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വര്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് അതിശയോക്തിയല്ല.
ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെത്തന്നെ നിയമിച്ചതു വിചിത്രമാണ്. ട്രഷറി തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രി തോമസ് ഐസക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.