തിരുവനന്തപുരം: അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള സ്പോർട്സ് ക്വാട്ട പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളജുകളിൽ (സ്പോർട്സ് ക്വാട്ടയിൽ പ്രവേശനത്തിന് താൽപര്യമുള്ള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുൻപായി സമർപ്പിക്കണം.
കോളജുകളുടെ ഇമെയിൽ ഐഡി അഡ്മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത് നിശ്ചിത തീയതിക്ക് മുൻപായി കോളജിൽ പ്രൊഫോമ സമർപ്പിക്കുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്യുന്നവർ മാത്രമേ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും പ്രവേശനത്തിന് അർഹത നേടുകയും ചെയ്യുകയുള്ളൂ. പ്രൊഫോമ സമർപ്പിച്ചിട്ടുള്ള കോളജുകളുടെ റാങ്ക് ലിസ്റ്റിൽ മാത്രമെ അപേക്ഷാർഥി ഉൾപ്പെടുകയുള്ളൂ എന്നുള്ള കാര്യം ശ്രദ്ധിക്കുക. സ്പോർട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക.