കൊച്ചി: ആതുരശുശ്രൂഷാ രംഗത്തു സേവനം ചെയ്യുന്നവരെ നാം ആദരവോടെ കാണേണ്ട കാലമാണിതെന്നു സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കോവിഡ് കാലം ഉയർത്തുന്ന ആശങ്കകൾക്കിടയിൽ നമ്മെ കരുതലോടെ സംരക്ഷിക്കുന്നവരെ മറക്കരുത്.
ഏതു കരിയർ തെരഞ്ഞെടുത്താലും അതു സമൂഹനന്മയ്ക്കായി ഉപകാരപ്പെടുത്തുന്നില്ലെങ്കിൽ നമ്മുടെ ജോലിക്കു മൂല്യമുണ്ടാകില്ലെന്നും ബിഷപ് പറഞ്ഞു. എസ്എംവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ദ്വിദിന വെബിനാറിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ബിഷപ് വാണിയപ്പുരയ്ക്കൽ.
യുവജനങ്ങൾക്കു സ്വപ്നമുണ്ടാകണമെന്നും ആ സ്വപ്നങ്ങൾക്കുവേണ്ടി സമർപ്പിക്കാൻ തയാറാകണമെന്നും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് പണ്ടാരശേരിൽ സന്ദേശത്തിൽ പറഞ്ഞു.
കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരിൽ, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ജലീഷ് പീറ്റർ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു വിദ്യാർഥികൾ സംബന്ധിച്ചു.
എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ, ജനറൽ സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ, വൈസ് പ്രസിഡന്റ് അഞ്ജുമോൾ ജോണി, സിസ്റ്റർ ജിസ്ലെറ്റ്, ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട് എന്നിവർ നേതൃത്വം നൽകി.