ഹരിപ്പാട്: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. വീയപുരം കാരിച്ചാൽ സൂര്യയിൽ ശശിധരൻ പിള്ളയുടെ ഭാര്യ രാജം എസ്. പിള്ള (76) ആണ് മരിച്ചത്. ഒരു മാസത്തിലധികമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: സന്തോഷ്, സതീശ്. മരുമകൾ പാർവതി.