കുമരകം: ചികിത്സയിലിരുന്ന ഗൃഹനാ ഥൻ കോവിഡ് ബാധിച്ച് മരിച്ചു. കുമരകം കൈപ്പുഴമുട്ട് അറയിൽ പി.വി. ആന്റണി (കുഞ്ഞ്-78) ആണ് ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. മറ്റു രോഗങ്ങളെത്തുടർന്ന് പത്തു ദിവസമായി കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്പു നടത്തിയ പരിശോധനാഫലം ഇന്നലെ രാവിലെയാണു ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ജില്ലയിൽ കോവിഡ് ബാധിച്ചുണ്ടായ രണ്ടാമത്തെ മരണമാണിത്. ഭാര്യ ലീലാമ്മ കുടവെച്ചൂർ നമശിവായം കുടുംബാംഗമാണ്. മക്കൾ :ജോ ആന്റണി(യുഎസ്എ), സോഫി ജോഷി, ജോസ് ആന്റണി, ആന്റണി ആന്റണി. മരുമക്കൾ: ലിസി, ജോഷി, ജോളി, പ്രിൻസി. സംസ്കാരം ചീപ്പുങ്കൽ സെന്റ് ആന്റണീസ് പള്ളിയിൽ.