കൊല്ലം: കൊല്ലം ജില്ലാ ജയിലിൽ 57 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പക്ഷേ ഇന്നലത്തെ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ജയിലിൽ രോഗം ബാധിച്ചവരുടെ എണ്ണം 13 ആണ്.
ഇവിടെ രോഗബാധിതരായ മൂന്നു പേരെ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 36 ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനാഫലം നെഗറ്റീവാണ്.
ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. 141 തടവുപുള്ളികളുടേയും ആന്റിജൻ പരിശോധന പൂർത്തിയായി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 54 പേരെ ചന്ദനത്തോപ്പ് ഐടിഐയിലെ കോവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.