തിരുവനന്തപുരം: സംവരേണതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍.
സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 10 ശതമാനം സംവരണമാണ് അനുവദിച്ചിട്ടുള്ളത്. രാജ്യമെമ്പാടും 2019 ജനുവരി മുതലാണ് ഇത് നടപ്പാക്കാന്‍ തീരുമാനമായത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളിലേയ്ക്കും, ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി പുറത്തിറക്കിയ പ്രോസ്പെക്ടസിലും സംവരണേതര വിഭാഗത്തിലെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ (ഇഡബ്ല്യുഎസ്) സംവരണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ സംവരണാനുകൂല്യം ലഭിക്കേണ്ട നിരവധി വിദ്യാര്‍ഥികള്‍ക്കുള്ള അവസരമാണ് ഇതുമൂലം നഷ്ടമാവാന്‍ സാധ്യത.
സംസ്ഥാനത്തുതന്നെ ഉന്നതവിദ്യാഭ്യാസരംഗത്ത് എന്‍ജിനിയറിംഗ് പ്രവേശനത്തിനു ഇഡബ്ല്യുഎസ് ആനുകൂല്യം ലഭ്യമായിരുന്നു. എന്നാല്‍, മറ്റു മേഖലകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ല എന്നതാണ് വസ്തുത. സംവരണേതര വിഭാഗങ്ങളില്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന, രണ്ടര ഏക്കര്‍ വരെ ഭൂമിയുള്ളതും നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് സംവരണത്തിനായുള്ള ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഹൗസിംഗ് പ്ലോട്ടുകള്‍ ആണെങ്കില്‍ പരമാവധി 20 സെന്റ്വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത് .
2019-ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതു മൂലം നിരവധി വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ജോലിയ്ക്കായി പ്രതീക്ഷിച്ചിരിക്കുന്നവര്ക്കുമാണ് ദുരിതം. സര്‍ക്കാര്‍ ജോലികളില്‍ ഈ സംവരണ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും ആവശ്യം.
തോമസ് വര്‍ഗീസ്