കണ്ണൂര്‍: കോവിഡ് ബാധിച്ച് ചക്കരക്കല്‍ സ്വദേശി മരിച്ചു. തലമുണ്ട വാഴയില്‍ മന്ദമ്പേത്ത് വീട്ടില്‍ പരേതനായ വാഴയില്‍ കുമാരന് -രോഹിണി ദമ്പതികളുടെ മകന് കിളയില്‍ സജിത്ത് (41) ആണ് മരിച്ചത്.
കല്‍പ്പണിക്കാരനായ സജിത്തിന് പണിസ്ഥലത്തുനിന്നാണ് രോഗം പിടിപ്പെട്ടതെന്ന് സംശയിക്കുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്തോടെയായരുന്നു മരണം. മൃതദേഹം കോവിഡ് ചട്ട പ്രകാരം സംസ്കരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: സജീവന്, സജിത, സജ്ന.