തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐ തൊടുപുഴ പൂച്ചപ്ര വരന്പനാൽ വി.പി. അജിതൻ (55) മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിക്കുന്നത്. ഇടുക്കി കഞ്ഞിക്കുഴി സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അജിതൻ വർക്കിംഗ് അറേഞ്ച്മെന്റിൽ ഇടുക്കി സ്പെഷൽബ്രാഞ്ച് കണ്ട്രോൾ റൂം എസ്ഐ ആയി ജോലി നോക്കി വരികയായിരുന്നു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജിതനെ ബുധനാഴ്ചയാണ് കോട്ടയത്തേക്കു മാറ്റിയത്.
ഭാര്യ:രമണി. മക്കൾ: അക്ഷയ, അബിൻ (വിദ്യാർഥികൾ).