കൊച്ചി: കസ്റ്റംസ് കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ 21 വരെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനായി കസ്റ്റഡി കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. കോവിഡ് ആന്റിജന്‍ പരിശോധനയ്ക്കുശേഷം സ്വപനയെയും സന്ദീപിനെയും ജില്ലാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ 28 നാണ് ഇരുവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഏഴുദിവസമായിരുന്നു കസ്റ്റഡി. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം. ഇനി ആറുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ ഫൈസല്‍ ഫരീദ് അടക്കമുള്ള മൂന്ന് പ്രതികള്‍ ഗള്‍ഫിലാണ്. മറ്റു മൂന്നുപേര്‍ തമിഴ്നാട്ടിലാണെന്നും കസ്റ്റംസ് പറയുന്നു. 18 പേര്‍ക്കെതിരേയാണ് കസ്റ്റംസ് കേസ് എടുത്തിരിക്കുന്നത്.