+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കില്ല, അമേരിക്കയിൽ സംസ്കരിക്കും

കു​റ​വി​ല​ങ്ങാ​ട്: അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​യും കാ​ർ​ ക​യ​റ്റി​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലെ താ​ന്പ​യി​ലു​ള്ള
മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കില്ല, അമേരിക്കയിൽ സംസ്കരിക്കും
കു​റ​വി​ല​ങ്ങാ​ട്: അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​യും കാ​ർ​ ക​യ​റ്റി​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലെ താ​ന്പ​യി​ലു​ള്ള ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. എം​ബാം അ​ട​ക്ക​മു​ള്ള ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യാ​ലും കേ​ടു​കൂ​ടാ​തെ എ​ത്തി​ക്കാ​നാ​കു​മോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ശ​രീ​ര​ത്തി​ൽ കു​ത്തേ​റ്റ് മുറിഞ്ഞ​തി​നാ​ലും വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യ​തി​നാ​ലും എം​ബാം ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​ന്നു മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി അ​വി​ടെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​ന്നു കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നു മെ​റി​ന്‍റെ പി​താ​വ് ജോ​യി പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മെ​റി​നെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി ഹോ​സ്പി​റ്റ​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ​ത്തി​യ മെ​റി​നെ കു​ത്തി​യും നി​ല​ത്തു​വീ​ണ​യു​ട​ൻ കാ​ർ ക​യ​റ്റി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഭ​ർ​ത്താ​വായ നെ​വി​നെ​തി​രേ​യു​ള്ള കേ​സ്.