തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ’ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളുടെ പ്ലസ്ടു, അങ്കണവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ മാറ്റം. ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതല്‍ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ എട്ടു മുതല്‍ 10 വരെ ആയിരിക്കും. അങ്കണവാടി കുട്ടികൾക്ക് വനിതാ-ശിശുവികസന വകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന ’കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 നായിരിക്കും. നേരത്തെ ഇത് എട്ടിനായിരുന്നു.
ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടെയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തില്‍ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. എന്നാൽ യോഗ, ഡ്രിൽ, മോട്ടിവേഷൻ തുടങ്ങിയ പൊതുക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് തുടർന്നും ഈ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.