കൊച്ചി: ദീപിക ബാലസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ കഴിഞ്ഞ വെള്ളിയാഴ്ച ദീപികയിൽ എഴുതിയ കൊച്ചേട്ടന്റെ കത്ത് - കൊറോണ വൈറസിന്റെ സൗഹൃദദിനാഘോഷം എന്ന ലേഖനത്തിന് എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ വിദ്യാർഥികൾ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ദൃശ്യഭാഷ്യം ഒരുക്കുന്നു.
കൊറോണക്കാലത്ത് മനുഷ്യബന്ധങ്ങളിൽ വന്നുഭവിക്കുന്ന വിള്ളലുകൾകൊണ്ട് ഉള്ളുപൊള്ളുന്ന ഒരു സമൂഹമനസിന്റെ പ്രതിഫലനമാണ് ഈ ദൃശ്യാവിഷ്കാരത്തിൽ ഉള്ളത്.
ഏതു കൊടിയ കെടുതിയിലും ജ്വലിക്കുന്ന മാനവികത കെടാതെ സൂക്ഷിക്കുന്ന ഹൃദയത്തിന്റെ ഉടമകളാകാൻ ഈ ദൃശ്യഭാഷ്യം ഏവർക്കും പ്രചോദനമാണ് എന്നു പ്രിൻസിപ്പൽ ഡോ. നെൽസൺ റോഡ്രിഗ്സ് അഭിപ്രായപ്പെട്ടു.
ദേശീയ സൗഹൃദദിനമായ ഇന്നു രാവിലെ പത്തിന് വൈസ് പ്രിൻസിപ്പൽ ഫാ. ജോൺ ക്രിസ്റ്റഫർ ഈ പ്രോഗ്രാമിന്റെ വീഡിയോ ലോഞ്ചിംഗ് നടത്തും. DCLDEEPIKA എന്ന യൂ ട്യൂബ് ചാനലിലൂടെ ഏവർക്കും ഈ പ്രോഗ്രാം കാണാവുന്നതാണ്.
ഷാരോൺ ഷിബു, തോമസ് ജോൺ, ജോസഫീന ജോസ്, ട്രീസ ഹെൽന, അപർണ സേവ്യർ, അശ്വതി നന്ദ, ആഷ്നി, അശ്വിൻ ബാബു (വീഡിയോ എഡിറ്റിംഗ്), പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ മോളിക്കുട്ടി തോമസ് തുടങ്ങിയവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.