തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു ചില പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയ കേസ് ഈ മാസം ഏഴിനു പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിൽ സംസ്ഥാനം പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി.
ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും പൊതു കാഴ്ച്ചപ്പാടും നയസമീപനവും രൂപപ്പെടുത്തുന്നതിനുമായി സർവകക്ഷിയോഗം വിളിച്ചു ചേർക്കുന്നത് അടക്കമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ചില പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ഇടുക്കി എംപി ഡീൻകുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്ന കാര്യം രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.