അന്പലപ്പുഴ: കാറിടിച്ചു പരിക്കേറ്റ മത്സ്യതൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. തോട്ടപ്പള്ളി ഐമനം വീട്ടിൽ നന്ദനൻ (70) ആണ് മരിച്ചത്. ദേശീയ പാതയിൽ മാത്തേരി ജംങ്ഷനു സമീപം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ കാറിടിച്ചു പരിക്കേറ്റതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. ഭാര്യ: പരേതയായ രമ. മക്കൾ: മുരുകൻ, സുരേഷ്, കാർത്തികേയൻ. മരുമക്കൾ: രാജി, ബിന്ദു.