തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 885 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 425 പേർ വ്യാഴാഴ്ചത്തെ കണക്കിൽ ഉൾപ്പെടും. സാങ്കേതിക തകരാർ മൂലം വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കു മാത്രമേ ലഭ്യമായിരുന്നുള്ളൂ. 506 പേർക്കായിരുന്നു അതനുസരിച്ചു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 864 പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 28 ന് 1167 പേർക്കു രോഗം സ്ഥിരീകരിച്ചെങ്കിലും തുടർന്നുള്ള മൂന്നു ദിവസങ്ങളിലും ആയിരത്തിൽ താഴെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.
മൂന്നു മരണംകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 73 ആയി. എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവരാണു മരിച്ചത്.