സംവൃത സുനിൽ വീണ്ടും സിനിമയിൽ അഭിനയിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. നിലവിൽ അമേരിക്കയിലാണ് സംവൃത. അമേരിക്കയിൽ നിന്നു തന്നെ താരം അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ക്രമീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിലാണ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത അഭിനയിച്ചത്. 2012ൽ വിവാഹിതയായ സംവൃത ഭർത്താവ് അഖിൽ ജയരാജിനൊപ്പം അമേരിക്കയിലാണ് താമസം.