കൊണ്ടോട്ടി:യുഎഇയിൽ നിന്നു പ്രവാസികളുടെ തിരിച്ചുവരവിനായി വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ കടന്പകളേറെ. ഇന്ത്യയിലെ ഏതു സ്ഥലത്തേക്കുമുള്ള സർവീസിനു അതതു സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന് ഡിജിസിഎ ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശമുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ചാർട്ടേഡ് വിമാനങ്ങൾക്കു ലാൻഡിംഗ് അനുമതി ലഭിക്കുകയുള്ളൂ.
പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയ മത സംഘടനകളും ട്രാവൽ ഗ്രൂപ്പുകളും സൗഹൃദ കൂട്ടായ്മകളും ഇതിനകം നൂറിലേറെ വിമാനങ്ങളാണ് കേരളത്തിലേക്ക് ചാർട്ടർ ചെയ്തിരുന്നത്. ഇതുവഴി ഒരു ലക്ഷത്തോളം പേർക്ക് നാട്ടിലെത്താനും കഴിഞ്ഞിട്ടുണ്ട്.