തലശേരി: പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയായ യുവാവിന്റെ മരണ റിപ്പോർട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. പുളിയനമ്പ്രം പുതിയ റോഡിലെ കിഴക്കേടത്ത് മീത്തൽ സലീഖ് (24) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം വന്നത്. ഇതോടെ കണ്ണൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവർ ആറായി.അൻപത് ദിവസം മുമ്പ് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു സലീഖ്. 28 ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞ് ഇരുപതാം ദിവസമായിരുന്നു മരണം. പനിയും വയറിളക്കവുമുണ്ടായിരുന്നു. കിഴക്കേടത്ത് മിത്തൽ സുലൈമാൻ- കപ്പാളന്റവിട സൗദ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷഹന, മുഹമ്മദ് സഹൽ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പെരിങ്ങത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.