ഇരിങ്ങാലക്കുട: കഴിഞ്ഞദിവസം മരിച്ച അവിട്ടത്തൂർ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. അവിട്ടത്തൂർ തെക്കുംപറന്പിൽ ദിവാകരന്റെ മകൻ ഷിജു(46)വാണ് മരിച്ചത്. ആരിൽനിന്നാണ് കോവിഡ് ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.
ഏതാനും ദിവസങ്ങളായി ചുമയും കഫക്കെട്ടും അനുഭവപ്പെട്ടിരുന്ന ഷിജുവിനെ ബുധനാഴ്ച രാവിലെയാണു തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു.
വീടു പണിയുന്നതുമായി ബന്ധപ്പെട്ടു രണ്ടുവർഷം മുന്‍പാണു ഷിജു ഗൾഫിൽനിന്നു മടങ്ങിയത്. ജോലിയിലേക്കു മടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഭാര്യ: നയന. മക്കൾ: ആദി, ആര്യ.