കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത ബാഗ് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചു. ഇന്നലെ വൈകിട്ടു നാലിനു തുടങ്ങിയ പരിശോധന ഏഴിനാണ് അവസാനിച്ചത്. പരിശോധനാ നടപടികള്‍ പൂര്‍ണമായി കാമറയില്‍ പകര്‍ത്തി. എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, എന്‍.ഐ.എ. പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവര്‍ സന്നിഹിതരായിരുന്നു.
കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ആനിക്കാട് എ.എം. ജലാല്‍ (38), മലപ്പുറം ഇക്കാരപ്പടി പി. മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി കാലോത്ത് ഒന്നാംമൈല്‍ ഹംജദ് അലി (51) എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണം വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതും ആവശ്യക്കാരിലെത്തിക്കുന്നതും ഇവരാണെന്നാണ് ആരോപണം. നേരത്തെ അറസ്റ്റിലായ കെ.ടി.റമീസ് വഴിയാണ് ഇവര്‍ കള്ളക്കടത്തു സ്വര്‍ണം വാങ്ങുന്നതെന്നു കസ്റ്റംസ് വ്യക്തമക്കി.
ഇവരെ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റംസ് തിരികെ കോടതിയില്‍ ഹാജരാക്കി. കോടതിയിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഹൃദയശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത് കോടതിയെ അറിയിച്ചു. ജയിലില്‍ അതിനുള്ള അവസരം നല്കുമെന്നു കോടതി വ്യക്തമാക്കി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റ് കസ്റ്റംസും രേഖപ്പെടുത്തി.