നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശരീരത്തില്‍ ഒളിപ്പിച്ച് രണ്ടു കിലോഗ്രാം സ്വര്‍ണം കടത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. കണ്ണൂര്‍ പള്ളിപ്പുറം സ്വദേശി റഫൂക്കാണ് പിടിയിലായത്. ദുബായിൽനിന്ന് എത്തിയ എമിറെറ്റ്സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്. സ്വര്‍ണത്തിനു 80 ലക്ഷം രൂപയോളം വില വരും.