കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുകയാണു മുഖ്യമന്ത്രിയെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് . സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ.ടി. ജലീല്‍ നല്കുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് ആരോപിച്ചു.
മുമ്പ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ജലീലെന്നും സുരേന്ദ്രന് പറഞ്ഞു. എന്‍ഐഎ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണെന്ന് വ്യക്തമാവും.
എല്ലാ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ട്. സാധാരണ സൗഹൃദമല്ല ഇത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി തലത്തിലെ അന്വേഷണം പ്രഹസനമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.