അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ കോവിഡ് ബാധിതന് പ്ലാസ്മ ചികിത്സ ആരംഭിച്ചു. ദീർഘനാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന എഴുപത് വയസുള്ള കുട്ടനാട് സ്വദേശിക്കാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പ്ലാസ്മാ തെറാപ്പി ആരംഭിച്ചത്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞ കോവിഡ് ബാധിതന് ശ്വാസതടസം അനുഭപ്പെട്ടതോടെയാണ് പ്ലാസ്മാ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. പ്ലാസ്മാ ചികിത്സ നൽകണമെങ്കിൽ രോഗിക്ക് അനുയോജ്യമായ പ്ലാസ്മ ലഭിക്കണം കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞ് സുഖപ്പെട്ട് ഏറെ ദിവസങ്ങൾക്ക് ശേഷം മറ്റസുഖങ്ങൾ ഇല്ലാത്തവരിൽ നിന്ന് മാത്രമെ പ്ലാസ്മ സ്വീകരിക്കാൻ കഴിയൂ.
അത്തരത്തിൽ പ്ലാസ്മ ആലപ്പുഴയിൽ ലഭ്യമല്ലാത്തതിനാൽ അന്വേഷണം മറ്റു മെഡിക്കൽ കോളജുകളിലേക്ക് വ്യാപിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പ്ലാസ്മ ലഭ്യമാണന്ന് അറിഞ്ഞു. തുടർന്ന് ആലപ്പുഴയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തി പ്ലാസ്മ പ്രത്യേകം തയാറാക്കിയ ഐസ് പാക്ക് ബോക്സിൽ ആക്കി തിരികെ മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് രോഗിക്ക് പ്ലാസ്മാ തെറാപ്പി ആരംഭിച്ചു.
രോഗിയുടെ നില തൃപ്തികരമാണന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു. ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ, ആംബുലൻസ് ഡ്രൈവർമാരായ രാജേഷ് മാത്യു എന്നിവരെ സൂപ്രണ്ട് അനുമോദിച്ചു.