കെജിഎഫ്ന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസ് നായകൻ. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് ആണ് സിനിമ നിർമിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിൽ ഒരുക്കുന്ന ചിത്രം 2021 ജനുവരിയില്‍ സലാറിന്റെ ചിത്രീകരണം ആരംഭിക്കും.
നിലവിൽ രാധേശ്യം എന്ന സിനിമയിലാണ് പ്രഭാസ് അഭിനയിക്കുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. പ്രണയകഥയായി എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായിക.
An Action Saga #SALAAR.
— Prashanth Neel (@prashanth_neel) December 2, 2020
THE MOST VIOLENT MEN.. .CALLED ONE MAN... THE MOST VIOLENT!!
For the love of cinema, breaking the fence of languages, presenting to you an Indian Film.
Dearest welcome to Darling #Prabhas sir.@hombalefilms @VKiragandur pic.twitter.com/PKOfQKkSM6