കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, സ്പ്രിങ്ക്ളര്‍ വിവാദ കരാര്‍, ബെവ്ക്യു ആപ്പ് തുടങ്ങിയവ സംബന്ധിച്ച വിവാദ സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സികളായ സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലെ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പൊതുതാല്പര്യ സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിനു വിടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ ഹര്‍ജി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നു. പൊതുതാല്പര്യ ഹര്‍ജിക്കൊപ്പം നല്‍കേണ്ട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമുണ്ടായി. തുടര്‍ന്നാണ് ഈ പോരായ്മ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കരനുമുള്ള പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇന്നലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് സത്യവാങ്മൂലം തയാറാക്കി നല്‍കിയെന്നും ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണനയ്ക്കു വരുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് അറിയിച്ചു.