കൊച്ചി: കോവിഡ് 19 ചികിത്സയ്ക്കുള്ള ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാബിഫ്ളൂവിന്റെ വില 103 രൂപയില്‍നിന്ന് 75 രൂപയായി കുറച്ചതായി ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് അറിയിച്ചു. ഫാബിഫ്ളൂ ഉപയോഗിച്ച 1,000 കോവിഡ് രോഗികളില്‍ പോസ്റ്റ് മാര്‍ക്കറ്റിംഗ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.