കൊച്ചി: ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പൗരനും കുടുംബവും തങ്ങളുടെ വീസ കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കലിഫോർണിയയിലുള്ള ഗുസ്താവോ മരിയോ ക്വിന്തറോസാണ് തനിക്കും ഭാര്യക്കും മൂന്നു വയസുള്ള കുട്ടിക്കും വീസ കാലാവധി നീട്ടി നല്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.