തിരുവനന്തപുരം: സർക്കാരിന്റെ വിവിധ ഉത്തരവുകൾക്ക് വിധേയമായി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അർഹത നേടിയിരിക്കുന്ന ജീവനക്കാർക്ക് മൊബിലിറ്റി ആനുകൂല്യത്തിനുള്ള ഓപ്ഷൻ ഫോം സമർപ്പിക്കാനുള്ള കാലപരിധി ഓഗസ്റ്റ് 14 വരെ നീട്ടി. അർഹതയുള്ള ജീവനക്കാർ ഓഗസ്റ്റ് 14 ന് മുമ്പ് ഓപ്ഷൻ ഫോം സമർപ്പിക്കണം.