ചാരുംമൂട് : ഗൾഫിൽ നിന്നും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലകടവ് കിളിയാം തുണ്ടത്തിൽ പരേതനായ ഉസ്മാൻ കുട്ടിയുടെ മകൻ ചുനക്കര നൗഫൽ ഭവനത്തിൽ നസീർ (47) ആണ് മരിച്ചത്.
സൗദിയിൽ നിന്നു ഈ മാസം രണ്ടിന് കോഴിക്കോട് എത്തിയ ഇദ്ദേഹം ഉദര രോഗമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി ചികിത്സ തേടിയിരുന്നു, ഇവിടെ സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. അഞ്ചിന് ആശുപത്രിയിൽ നിന്നു വീട്ടിലെത്തി. ഡോക്ടർമാരുടെ നിർദേശാനുസരണം വീട്ടിൽ ക്വാറന്റെെനിൽ കഴിഞ്ഞുവരവെ ശനിയാഴ്ച രാത്രി ഒന്പതോടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഭാര്യ.നസീമ.മക്കൾ : നൗഫൽ, നൗജത്ത്.