സംയുക്ത മേനോൻ നായികയാകുന്ന എരിഡ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഗ്ലാമർ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വി.കെ. പ്രകാശ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് താരം പോസ്റ്ററിലുള്ളത്.
നാസര്‍, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവരാണ് സിനിമ നിർമിക്കുന്നത്.
തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് വൈ.വി. രാജേഷ് ആണ്. അഭിജിത്ത് ഷൈലനാഥ് സംഗീതം നിര്‍വഹിക്കുന്നു.