നെടുന്പാശേരി: നെടുന്പാശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മള്ളൂശേരി പൈനാടത്ത് പൗലോസിന്റെ മകൻ തോമസ് (58) ഹൃദയാഘാതംമൂലം ഇറ്റലിയിൽ മരിച്ചു. 12 വർഷമായി ഇറ്റലി നൊച്ചേരയിൽ ജോലിചെയ്തു വരവേ ജൂലൈ അഞ്ചിനാണ് ഹൃദയാഘാതം മൂലം മരിച്ചത്.
സംസ്കാരം 17നു രാവിലെ 10ന് മള്ളൂശേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഡെയ്സി കറുകുറ്റി മരങ്ങാടം വാളുക്കാരൻ കുടുംബാംഗമാണ്. മകൾ: അഞ്ജലി സബേത്ത് (ബിഡിഎസ് വിദ്യാർഥിനി, പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല). സഹോദരങ്ങൾ: ജോസ് (പിഡബ്ല്യുഡി കോണ്ട്രാക്ടർ), ഷാജു (ട്രേഡ് ഇൻസ്ട്രക്ടർ, എംഎ കോളജ് കോതമംഗലം). സുപ്രീംകോടതി അഭിഭാഷകനായ സാജു ജേക്കബ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ജോബി ചേർക്കോട്ട് എന്നിവരുടെ സഹായത്തോടെ ഇറ്റാലിയൻ എംബസിയുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.