തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ തങ്ങൾക്കൊന്നും ചെയ്യാനില്ല, എല്ലാം എൻഐഎയും കസ്റ്റംസും അന്വേഷിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നു 10 ചോദ്യങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
1. സംസ്ഥാനത്തിന്റെ പല ഭാഗത്തും ട്രിപ്പിൾ ലോക്ക്ഡൗണ് നിലനിൽക്കെ വിവാദ വനിതയ്ക്കും മറ്റും എങ്ങനെ ബംഗളൂരുവിലെത്താൻ കഴിഞ്ഞു എന്ന് പോലീസ് വിശദീകരിക്കണം.
2. പോലീസിന്റെ സഹായമില്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബംഗളൂരുവിലെത്താൻ അവർക്കു കഴിയില്ല. ഈ കേസിൽ ഗുരുതരമായ ആരോപണങ്ങളാണ് താൻ ഉന്നയിച്ചത്. എന്നിട്ടും സർക്കാർ എന്തു കൊണ്ട് അന്വേഷിക്കുന്നില്ല.
3. സ്വർണക്കടത്ത് കേസിൽ സിആർപിസി 154 അനുസരിച്ച് സംസ്ഥാന പോലീസ് കേസെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ ദിവസം താൻ ഡിജിപിക്കു പരാതി നൽകിയിട്ടും എന്തുകൊണ്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും ചെന്നിത്തല ചോദിക്കുന്നു.
4. രാജ്യദ്രോഹമുൾപ്പെടെയുള്ള അതീവഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതിയുമായി നേരിട്ടു ബന്ധമുണ്ടെന്നു തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എന്തുകൊണ്ട് സസ്പെൻഡ് ചെയ്യുന്നില്ല?
5. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായിട്ടും പഴുതടച്ചുള്ള അന്വേഷണത്തിന് സർക്കാർ തയാറാകാത്തതിനു കാരണമെന്ത്?
6. ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ?
7. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗത്തിനായി സ്വപ്ന ഹാജരാക്കിയത് വ്യാജബിരുദമാണെന്നു തെളിഞ്ഞിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ എന്തിനാണ് സർക്കാർ ഇരിക്കുന്നത്?
8.ഐടി വകുപ്പിൽ അടുത്തകാലത്തു നടന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അക്കമിട്ട് താൻ ആരോപണം ഉന്നയിച്ചിട്ടും അവ റദ്ദാക്കാനോ അതേക്കുറിച്ച് അന്വേഷണം നടത്താനോ സർക്കാർ തയാറാകാത്തതിനു കാരണമെന്ത്?
9. രാജ്യദ്രോഹക്കുറ്റത്തിൽ പ്രതിയായ വനിതയെ സർക്കാരിലെ തന്ത്രപ്രധാനമായ തസ്തികയിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ?
10. ഈ കേസിൽ ശിവശങ്കർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാർഥത്തിൽ ആരെയാണ് ഭയപ്പെടുന്നത്?