കാസര്‍ഗോഡ്: സ്വര്‍ണത്തിന്റെ നിറം എല്ലായിടത്തും മഞ്ഞയാണെങ്കിൽ കേരളത്തില്‍ ചുവപ്പാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കാസര്‍ഗോഡ് ജില്ലാ ഓഫീസിനായി പുതുതായി നിര്‍മിച്ച ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കള്ളനെ സ്വന്തം കൈയിലൊളിപ്പിച്ചുവച്ച ശേഷം മറ്റുള്ളവരോട് തിരയാന്‍ പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നത്. പ്രതിയായ ഐടി ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരാന്‍ എന്‍ഐഎ അന്വേഷണത്തിലൂടെ കഴിയുമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിലവിളക്കു കൊളുത്തി. ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന് തുടങ്ങിയവര്‍ സംബന്ധിച്ചു.