കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജും കുട്ടിക്കാനം മരിയന്‍ കോളജും സംയുക്തമായി അധ്യാപന പഠന മേഖലകളിലെ നൂതന പ്രവണതകള്‍ സംബന്ധിച്ച ത്രിദിന അന്തര്‍ദേശീയ വെബിനാര്‍ 14, 15, 16 തീയതികളില്‍ നടത്തും.
ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി, ദി ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ്, ഡോണ്‍ ബോസ്കോ കോളജ് ഗോലാഘട്ട് ആസാം, ജിപിഎം കോളജ് കാഞ്ചിയാര്‍ എന്നിവരും പങ്കാളിത്വം വഹിക്കും.
യുഎസ്എ, ഹോങ്കോംഗ്, ജര്‍മനി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് വിവിധ സെഷനുകള്‍ നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക വിദ്യകളിലൂടെ എങ്ങനെ ഫലവത്തായി നേരിടാം എന്നതാണ് കോണ്‍ക്ലേവിന്റെ പ്രതിപാദ്യവിഷയം.
യുഎസ്എയിലെ യുണൈറ്റഡ് ബോര്‍ഡ് ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടർ പ്രഫ. കെവിന് ഹെൻഡേഴ്സണ്, യുകെയിലെ ഹയര്‍ എഡ്യൂക്കേഷന്‍ അക്കാദമി പ്രിൻസിപ്പൽ ഡോ. ഇവാ വോംഗ്, മരിയൻ കോളജ് ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ബിനു തോമസ്, ഹോങ്കോംഗ് ദി ചൈനീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പോൾ ലാം, ന്യൂഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെ ഡോ. രമേശ് ചന്ദർ ശർമ എന്നിവരാണ് വെബിനാർ നയിക്കുന്നത്.
ശിൽപ്പശാലയുടെ ഉദ്ഘാടനം അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട് നിര്‍വഹിക്കും. മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റോയ് എബ്രഹാം, ഡോണ്‍ ബോസ്കോ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് പാലേലി എന്നിവര്‍ പ്രസംഗിക്കും.
നവീന പഠന മാതൃകകള്‍ സ്വാംശീകരിക്കുവാനും നടപ്പിലാക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപക സമൂഹവും മുന്നോട്ട് വരേണ്ട കോവിഡാനന്തര സാഹചര്യത്തില്‍ അമല്‍ജ്യോതി സംഘടിപ്പിക്കുന്ന ഇരുപതാമത്തെ വെബ്ബിനാറാണിത്. ഏഴുരാജ്യങ്ങളില്നിന്ന് അഞ്ഞൂറിലധികംപേര്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വെബ്ബിനാറിന്റെ സംഘാടകര്‍ ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി പ്രഫ. യെലാന തോമസ്, ഷാമിനി ജെയിംസ്, വിനീത് ഷണ്മുഖം, അന്നാ റോയ് എന്നിവരാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് www.mariancolle ge.org, www.webinar.ajce.in