രാജാക്കാട്: കുഴഞ്ഞു വീണു മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജാക്കാട് എൻആർ സിറ്റി ചിറമ്മേൽ ജോയിയുടെ ഭാര്യ വൽസമ്മ (56)യ്ക്കാണ് മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞ് വീണ വത്സമ്മയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയശസ്ത്രക്രിയ നടത്താനുള്ള പരിശോധനയുടെ ഭാഗമായി കോവിഡ് ടെസ്റ്റ് നടത്തി. ഇതിനിടെ ഇന്നലെ രാവിലെ വൽസമ്മ മരിച്ചു. പരിശോധന ഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജോയിയെയും മകൻ ബിബിനെയും ക്വാറന്റൈനിലാക്കി. ഇവരുടെ സന്പർക്ക പട്ടിക പരിശോധിച്ചു വരികയാണ്. വത്സമ്മയുടെ സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തി. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പത്തനംതിട്ട പവ്വത്ത് കുടുംബാംഗമാണ് . മക്കൾ: ബിജോ, ബിൻസി, ബിബിൻ .മരുമകൻ: പ്രവീണ്‍.