കോട്ടയം: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ അർധ അതിവേഗ റെയിൽ (സിൽവർലൈൻ പദ്ധതി) പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും മറ്റു സാമൂഹ്യ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇരയാകുന്നവരുടെയും കൂട്ടായ്മയായ സേവ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുലക്ഷം പേരുടെ ഒപ്പുശേഖരണം നടത്താനും ഭീമഹർജി രാഷ്ട്രപതി, പ്രധാനമന്ത്രി, റെയിൽവേ മന്ത്രാലയം, കേന്ദ്ര പരിസ്ഥിതി വകുപ്പ്, കേരള ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നൽകാനും തീരുമാനിച്ചു. ഓണ്‍ലൈനിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ അനിൽകുമാർ മുള്ളനളയ്ക്കൽ, അഡ്വ.വിനോ വാഴയ്ക്കൽ, ചാക്കോച്ചൻ മണലേൽ പട്ടിത്താനം എന്നിവർ പ്രസംഗിച്ചു.