കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ആറു മാസത്തിനിടെ വന്നത് എട്ടു നയതന്ത്ര ബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തിലെത്തുന്ന നയതന്ത്ര ബാഗേജുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടം നിലനില്‍ക്കെ സരിത് സ്വന്തം കാറിലെത്തിയാണ് ഇവ കൈപ്പറ്റിയിരുന്നതെന്നും കസ്റ്റംസ് കണ്ടെത്തി.
നയതന്ത്ര ബാഗേജുകള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള സരിതിന്റെ യാത്രയെപ്പറ്റി കസ്റ്റംസ് അധികൃതര്‍ അന്വേഷണം നടത്തുന്നതായാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി സരിത് വിമാനത്താവളത്തില്‍ നിന്നും പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിക്കും. അതിനിടെ കേസ് അന്വേഷണത്തിനായി കസ്റ്റംസ് ആവശ്യപ്പെട്ട ജനുവരി മുതലുളള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമില്ലെന്നാണ് വിവരം. പേട്ടയിലുളള ഒരു കാമറയിലെ ദൃശ്യങ്ങള്‍ മാത്രമേ നല്കാന് കഴിയൂ എന്നാണ് പോലീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് കസ്റ്റംസ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്.