കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന്റെ അന്വേഷണം സര്‍ക്കാര്‍ പരിപാടികളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് സൂചന.
കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ സാന്നിധ്യം സര്‍ക്കാര്‍ പരിപാടികളിൽ പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്.
അന്വേഷണത്തിന്റെ ഭാഗമായി ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക് എന്നീ പരിപാടികളിലെ ഇവരുടെ സാന്നിധ്യവും പരിശോധിച്ചേക്കും.
2018, 19 വര്‍ഷങ്ങളില്‍ നടന്ന ഈ രണ്ടു പരിപാടികളുടെയും പ്രധാന സംഘാടകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറായിരുന്നു. ഗ്രീന്‍ ചാനല്‍ വഴി പരിശോധനയില്ലാതെ എത്തിയ വിദേശപ്രതിനിധികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.