കൊച്ചി: കേരളത്തിന്റെ മത്സ്യോത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കുന്നതിനായി വിട്ടുമുറ്റങ്ങളിലെ ബയോഫ്ളോക്ക് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കര്‍ഷകര്‍ക്കായുള്ള ബയോഫ്ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ സംസ്ഥാന വ്യാപകമായി ബയോഫ്ളോക്ക് യൂണിറ്റുകള്‍ നിലവില്‍ വരുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
ബയോഫ്ളോക്ക് യൂണിറ്റുകള്‍ക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി മലമ്പുഴ, കുളത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാച്ചറികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫിഷറീസ് വകുപ്പ് സെക്രട്ടറിയും കുഫോസ് വൈസ് ചാന്‍സലറുമായ ടിങ്കു ബിശ്വാള്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. കുഫോസ് രജിസ്ട്രാര്‍ ഡോ. ബി. മനോജ്കുമാര്‍, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യഷ് മണ്‍റോ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയില്‍ ഓണ്‍ലൈനായി കേരളത്തിന്റെ ഏത് ഭാഗത്തുള്ള കര്‍ഷകനും പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്