കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്നു കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് സംഘടനാ നേതാവ് ഹരിരാജ്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു ഹരിരാജിനെ ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ച ബാഗേജ് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹം കസ്റ്റംസിനെ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയാണ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ച ബാഗേജ് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹം കസ്റ്റംസിനെ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയാണ്.