തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടുള്ളതും ജനദ്രോഹപരവുമായ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി അവസാനിപ്പിക്കണമെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആയിരത്തിലേറെ പോലീസുകാരെ അണിനിരത്തിക്കൊണ്ട് മുപ്പത്തഞ്ചിലേറെ ജെസിബിയും ഇരുന്നൂറിൽപരം ലോറികളും ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ടാണ് സർക്കാരിന്റെ ജനദ്രോഹപരമായ കരിമണൽഖനന നടപടി. കോവിഡ് പ്രതിരോധത്തിന്റെ ഈ സന്ദർഭത്തിൽ ജനങ്ങളെ സമരത്തിലേക്കു തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നു സുധീരൻ അഭ്യർഥിച്ചു.