പാലാ: കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജുകളിൽ കേരളത്തിൽ ആദ്യമായി എൻസിസി യൂണിറ്റ് ആരംഭിക്കുന്ന കോളജ് എന്ന ബഹുമതി പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിന്.
എൻജിനിയറിംഗ് കോഴ്സുകൾ പഠിക്കുന്നതോടൊപ്പം നൽകപ്പെടുന്ന എൻസിസി പരിശീലനം വിദ്യാർഥികൾക്ക് ലക്ഷ്യബോധവും അച്ചടക്കവും ആത്മവിശ്വാസവും വളർത്തുന്നതിനും കായികക്ഷമത നിലനിർത്തി മത്സരങ്ങളിൽ വിജയിക്കുന്നതിനും അവരെ പ്രാപ്തരാക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു . ഇതോടൊപ്പം സായുധ സേനകളിൽ ചേരുന്നതിന് വേണ്ട മാർഗനിർദേശങ്ങളും പരിശീലനവും കേഡറ്റുകൾക്ക് നൽകപ്പെടും. എൻജിനിയറിംഗ് വിദ്യാർഥികൾക്ക് സിലബസ് പ്രകാരം ആക്ടിവിറ്റി പോയിന്റുകൾ ലഭിക്കാൻ കേഡറ്റുകൾക്ക് അർഹതയുണ്ടായിരിക്കും.
സെന്റ് ജോസഫ്സിൽ അനുവദിക്കപ്പെട്ട എൻസിസി സബ് യൂണിറ്റ് പാലാ 17 കേരള ബറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് .160 വിദ്യാർഥി-വിദ്യാർഥിനികൾക്ക് കേഡറ്റുകളാകുന്നതിന് അവസരമുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളിലും കര, നാവിക, വ്യോമസേനകളിലും, പോലീസ്, എക്സൈസ് തുടങ്ങി ഒട്ടനവധി തൊഴിൽ മേഖലകളിലും എൻസിസി കേഡറ്റുകൾക്ക് പ്രത്യേക പരിഗണന നൽകപ്പെടുന്നുണ്ട്.
ഈ അധ്യയന വർഷം മുതൽ എൻസിസി പ്രവർത്തനം ആരംഭിക്കും. മേജർ ഡോ. ഇഗ്നേഷ്യസ് കോര, ഫിസിക്കൽ എഡ്യൂക്കേഷൻ അസി. ഡയറക്ടർ ബൈജു ജേക്കബ്, പിആർഒ ജാക്സണ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.