വെളിയനാട്: വെളിയനാട് ഗ്രാമപഞ്ചായത്ത് ഒന്പതാം വാർഡിൽ ക്വാറന്റൈനിലിരുന്ന വയോധിക മരിച്ചു. കളരിപ്പറന്പിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ത്രേസ്യാമ്മ ബംഗളൂരുവിൽ നിന്നു നാട്ടിലെത്തിയത്.
തുടർന്ന് നിരീക്ഷണത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കോവിഡ് പരിശോധനയ്ക്കായി സാന്പിൾ ശേഖരിച്ചിട്ടുണ്ട്. മക്കൾ: കെ.ടി. ജോസഫ്, അപ്പച്ചൻകുട്ടി, സിബിച്ചൻ, ലാലിമ്മ, ജോമോൻ. മരുമക്കൾ: ബിന, വത്സമ്മ, ജെസി, തോമസുകുട്ടി, ബ്രെറ്റി. മൃതദേഹം കായംകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.