ചെങ്ങന്നൂർ: നാഗലാൻഡ് പോലീസ് റിട്ട. സർക്കിൾ ഇൻസ്പെക്ടർ കല്ലിശേരി അമ്മനത്ത് വീട്ടിൽ (ആര്യാട്ട് ഭവനത്തിൽ) പരേതനായ കെ.പി. ഗോപിനാഥന്റെ ഭാര്യ ഉഷാ ഗോപിനാഥ് (73) മരിച്ചു. ഹൃദ്രോഗവും വാർധക്യസഹജമായ അസുഖവുമുണ്ടായിരുന്നു.
പന്തളം സ്വദേശികളായ കുടുംബം ദീർഘനാളായി കല്ലിശേരിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. സഹോദരന്റെ മകനൊപ്പമാണ് ഇവിടെ കഴിഞ്ഞു വന്നിരുന്നത്. ഇതിനിടയിൽ ഉഷാ ഗോപിനാഥിന് അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനും പരിചരിക്കുന്നതിനുമായി ബംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരന്റെ മകൾ നാട്ടിലെത്തിയിരുന്നു. ബംഗളൂരുവിൽ നിന്നു വന്നതുമൂലം സഹോദര പുത്രിയടക്കം മൂന്നുപേരും ഹോം ക്വാറന്റൈനിലായിരുന്നു.
കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചു ഉഷാ ഗോപ ി നാഥിന്റെ മരണം സംഭവിക്കുകയാ യിരുന്നു. മൂന്നു പേരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സംസ്കാരം പിന്നീട്. പന്തളം ആര്യാട്ട് ഭവനം കുടുംബാംഗമാണ്. മക്കൾ: പരേതരായ ശ്യാം ഗോപിനാഥ്, സഞ്ജീവ് ഗോപിനാഥ്, സതീഷ് ഗോപിനാഥ്.