തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലേയും സമീപത്തെ റോഡുകളിലേയും സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിനു കൈമാറും. എന്നാൽ, സെക്രട്ടേറിയറ്റിലേയും കെഎസിഐടിഎലിന്റെയും ഓഫീസിലെയും സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല. സ്വർണം അടങ്ങിയ ബാഗേജ് എത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ദ്യശ്യങ്ങൾനൽകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. വ്യവസായ വകുപ്പിനു കീഴിലെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് കാർഗോ കോംപ്ലക്സ് നടത്തുന്നത്. ഇന്നലെയാണ് കസ്റ്റംസ് സിസിടിവി ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഹാർഡ് ഡിസ്ക് നൽകാമെന്ന് കാർഗോ കോംപ്ലക്സ് ജനറൽ മാനേജർ അറിയിച്ചു.
കാർഗോ കോംപ്ലക്സിന് ഇരുവശമുള്ള റോഡുകളുടെ സിസിടിവി ദൃശ്യങ്ങൾ തേടി സംസ്ഥാന പോലീസ് മേധാവിക്കും കസ്റ്റംസ് കത്തു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു ഡിജിപി നിർദേശം നൽകി.